ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ വീട്ടിൽ ഉണ്ടായ തീപിടിത്തത്തിൽ 50 കാരന് ദാരുണാന്ത്യം. ഇന്നലെ രാത്രി 8.40 ഓടെ ആയിരുന്നു സംഭവം. സ്റ്റേഷൻ വ്യൂ പരിസരത്തെ വീട്ടിൽ ആണ് തീപിടിത്തം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രാഥമിക അന്വേഷണത്തിൽ സംശയിക്കാൻ തക്ക ഒന്നുമില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. സ്ഥലത്ത് പോലീസ് പരിശോധന നടത്തി.
Discussion about this post

