ഡബ്ലിൻ: വടക്കൻ ബെൽഫാസ്റ്റിലെ ആർഡോയ്ൻ മേഖലയിലൂടെ ഓറഞ്ച് ഓർഡർ പരേഡ് സമാധാനമായി കടന്ന് പോയി. ഞായറാഴ്ച രാവിലെയോടെയായിരുന്നു ഇവിടെ ആളുകൾ ചേർന്ന് പരേഡ് സംഘടിപ്പിച്ചത്. മുൻ വർഷങ്ങളിൽ പരേഡിനിടെ പ്രദേശത്ത് സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഉപാധികളോടെ പരേഡ് നടത്താൻ പരേഡ് കമ്മീഷൻ അനുമതി നൽകിയിരുന്നു. ഇതേ തുടർന്നാണ് പരേഡ് സംഘടിപ്പിച്ചത്. രാവിലെ എട്ടരയോടെ അംഗങ്ങൾ വുഡ്വെയിൽ ഒത്തുകൂടി. ഇവിടെ നിന്നുമാണ് പരേഡ് ആരംഭിച്ചത്. വുഡ്വെയ്ൽ റോഡിലൂടെയും ക്രംലിൻ റോഡിലൂടെയും നീങ്ങിയ പരേഡ് ലിഗോണിയൽ ഓറഞ്ച് ഹാളിലാണ് അവസാനിച്ചത്.
Discussion about this post

