ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ ഡിങ്കിബോട്ടിൽ സഞ്ചരിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട യുവാക്കളെ രക്ഷിച്ചു. പൊള്ളൻ തീരത്ത് ആയിരുന്നു സംഭവം. 20 വയസ്സുള്ള യുവാക്കളാണ് അപകടത്തിൽപ്പെട്ടത്.
ഇന്നലെ വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം. ബീച്ചിൽ ഡിങ്കി ബോട്ടിൽ യാത്ര ചെയ്യുകയായിരുന്നു യാവാക്കൾ. ഇതിനിടെ ശക്തമായ കാറ്റ് അനുഭവപ്പെട്ടതോടെ ഇവർ ബോട്ട് നിയന്ത്രണം വിട്ട് ദൂരേയ്ക്ക് ഒഴുകി പോകുകയായിരുന്നു. സംഭവം കണ്ട മറ്റ് വിനോദസഞ്ചാരികൾ ഉടനെ തന്നെ കോസ്റ്റ്ഗാർഡിനെ വിളിച്ചു. ഇവരെത്തി യുവാക്കളെ രക്ഷിക്കുകയായിരുന്നു. ഒരു മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ആയിരുന്നു യുവാക്കളെ കരയിൽ എത്തിച്ചത്.
Discussion about this post

