ഡബ്ലിൻ: ശക്തമായ ഇടിമിന്നലിന് സാദ്ധ്യതയുള്ള പശ്ചാത്തലത്തിൽ അയർലന്റിലെ കൗണ്ടികളിൽ യെല്ലോ വാണിംഗ് ഏർപ്പെടുത്തി മെറ്റ് ഐറാൻ. എട്ട് കൗണ്ടികളിലാണ് മുന്നറിയിപ്പുള്ളത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് ആരംഭിക്കുന്ന യെല്ലോ വാണിംഗ് രാത്രി 10 മണിവരെ തുടരും.
ക്ലെയർ, ലിമെറിക്ക്, കെറി, ഗാൽവേ, ലൈട്രിം, മയോ, റോസ്കോമൺ, സ്ലിഗോ എന്നീ കൗണ്ടികളിലാണ് മുന്നറിയിപ്പ് ഉള്ളത്. ഈ കൗണ്ടികളിൽ അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് മെറ്റ് ഐറാന്റെ പ്രവചനം. വെള്ളപ്പൊക്ക സാദ്ധ്യതയും പ്രവചിക്കുന്നുണ്ട്. ശക്തമായ ഇടിമിന്നലിനെ തുടർന്ന് വലിയ നാശനഷ്ടങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. അതിനാൽ ജാഗ്രത പാലിക്കണം എന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. വാഹന യാത്രയ്ക്ക് ബുദ്ധിമുട്ട് നേരിട്ടേക്കാം. അതിനാൽ ജാഗ്രത വേണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

