ഡബ്ലിൻ: അയർലന്റിലെ ജയിലുകളിൽ നിന്നും നൂറ് കണക്കിന് തടവ് പുള്ളികളെ വിട്ടയച്ചു. ജയിലുകൾ നിറഞ്ഞ പശ്ചാത്തലത്തിലാണ് അധികൃതരുടെ തീരുമാനം. ഐറിഷ് പ്രിസൺ സർവ്വീസ് ആണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്.
വധഭീഷണി മുഴക്കിയതുൾപ്പെടെയുള്ള ക്രിമിനൽ കേസുകളിലെ പ്രതികളായ 46 തടവുകാർ വിട്ടയച്ചവരിൽ ഉൾപ്പെടുന്നു. മെയ് പകുതിവരെയുള്ള കണക്കുകൾ പ്രകാരം ജയിലുകളിലെ സ്ഥലപരിമിതിയെ തുടർന്ന് 580 പേരെയാണ് വിട്ടയച്ചത്.
ലഹരി കേസിൽ പിടികൂടിയ 157 പേർ വിട്ടയച്ചവരിൽ ഉൾപ്പെടുന്നു. ട്രാഫിക് നിയമം ലംഘിച്ച 72 പേരെ വിട്ടയച്ചു. മോഷണക്കേസിൽ തടവിൽ പാർപ്പിച്ച 36 പേരെ വിട്ടയച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Discussion about this post

