ലിമെറിക്: ലിമെറിക്കിൽ 71 കാരന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതിയുടെ മാനസിക നില പരിശോധിക്കാൻ ഉത്തരവിട്ട് കോടതി. 43 കാരനായ ഫിലിപ്പ് ആംബ്രോസാണ് കേസിലെ പ്രതി. 71 കാരനായ മൈക്കൽ ഹയീസിനെയാണ് ആംബ്രോസ് കൊലപ്പെടുത്തിയത്.
ശനിയാഴ്ച ആംബ്രോസിനെ ലിമെറിക്ക് ജില്ലാ കോടതിയിൽ ഹാജരാക്കിയിരുന്നു. ഈ വേളയിലാണ് കോടതി മാനസിക നില പരിശോധിക്കാൻ ഉത്തരവിട്ടത്. കോടതി ഇയാൾക്കെതിരെ കൊലക്കുറ്റവും ചുമത്തിയിട്ടുണ്ട്. ഈ വേളയിൽ പ്രതി ഒന്നും കോടതിയോട് പ്രതികരിച്ചിരുന്നില്ല. സ്വഭാവത്തിലും അസ്വാഭാവികത പ്രകടമായതോടെ കോടതി മാനസിക നില പരിശോധിക്കാൻ നിർദ്ദേശിക്കുകയായിരുന്നു.
Discussion about this post

