കോർക്ക്: കൗണ്ടി കോർക്കിലെ പാർക്കുകളിൽ ഇന്ന് മുതൽ സൗജന്യമായി സൺസ്ക്രീൻ വിതരണം ചെയ്യും. നാല് പാർക്കുകളിൽ എത്തുന്നവർക്കാണ് സൗജന്യമായി സൺസ്ക്രീൻ ലഭിക്കുക. കോർക്ക് കൗണ്ടി കൗൺസിലാണ് പുതിയ ഉദ്യമത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.
അയർലന്റിൽ ക്യാൻസർ ബാധിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നതായി അടുത്തിടെ ക്യാൻസർ സൊസൈറ്റി വ്യക്തമാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ത്വക്കിലെ ക്യാൻസർ തടയുക ലക്ഷ്യമിട്ടാണ് കൗൺസിൽ സൗജന്യമായി സൺസ്ക്രീൻ വിതരണം ചെയ്യുന്നത്.
സൺസ്ക്രീനുകളുടെ വില താങ്ങാൻ കഴിയാത്തതിനാൽ ആളുകൾ ഇതിന്റെ ഉപയോഗം വേണ്ടെന്ന് വയ്ക്കുകയാണെന്നാണ് ക്യാൻസർ സൊസൈറ്റി വ്യക്തമാക്കുന്നത്. ചൂട് കൂടുന്ന പശ്ചാത്തലത്തിൽ സൺസ്ക്രീനുകൾ ഉപയോഗിക്കാതിരിക്കുന്നത് ക്യാൻസർ സാദ്ധ്യത വർദ്ധിപ്പിക്കും.

