ഡൊണഗൽ: നീതിമന്ത്രി ജിം ഒ കെല്ലഗനുമായി കൂടിക്കാഴ്ച നടത്താൻ ക്രീസ്ലോ ദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ. സംഭവവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണം എവിടെയും എത്താത്ത സാഹചര്യത്തിലാണ് കുടുംബങ്ങൾ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്. അതേസമയം ഇവിടെ മറ്റൊരു ഫ്യുവൽ സ്റ്റേഷന് വേണ്ടി ഉടമകൾക്ക് കൗണ്ടി കൗൺസിൽ അനുമതി നൽകിയിട്ടുണ്ട്.
ദുരന്തത്തെക്കുറിച്ച് നിരവധി സംശയങ്ങളാണ് തങ്ങൾക്കുള്ളതെന്ന് കുടുംബാംഗങ്ങൾ വ്യക്തമാക്കുന്നു. പെട്ടെന്നുണ്ടായ വാതക ചോർച്ചയാണ് ദുരന്തത്തിന് കാരണം ആയത് എന്നാണ് സംശയിക്കുന്നത്. എന്നാൽ ഇത് കണ്ടെത്താൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു.
Discussion about this post

