- കാറിടിച്ച് സൈക്കിൾ യാത്രികന് പരിക്കേറ്റ സംഭവം; നിർണായക വിവരങ്ങൾ പുറത്ത്
- ബെൽഫാസ്റ്റിലെ കത്തിയാക്രമണം; പ്രതിയ്ക്കെതിരെ കുറ്റം ചുമത്തി
- ബെൽഫാസ്റ്റിലെ കത്തി ആക്രമണം; കുടിയേറ്റ വിരുദ്ധ പ്രക്ഷോഭവുമായി തെരുവിലിറങ്ങി ജനങ്ങൾ
- വ്യാജ ഒപ്പ് കേസ് ; മമത ബാനർജിയുടെ കാളിഘട്ടിലെ വസതിയിലെത്തി സിഐഡി സംഘം
- തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കില്ല : ഹർജി തള്ളി ഹൈക്കോടതി
- അയർലൻഡിൽ വെയിലും മഴയും; അസ്ഥിര കാലാവസ്ഥ തുടരും
- ട്രെവർ ഡയറ്റ്സ് അന്തരിച്ചു
- കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്ത് ആർഎസ്എസ് അജണ്ട നടപ്പിലാക്കാൻ ശ്രമം : പിണറായി വിജയൻ
Author: sreejithakvijayan
ലിമെറിക്ക്: ലിമെറിക്കിൽ യുവാവിന്റെ മരണത്തിന് ഇടയായ കാറപടകടവുമായി ബന്ധപ്പെട്ട് അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. തിങ്കളാഴ്ച ഉണ്ടായ അപകടത്തിൽ 30 വയസ്സുള്ള യുവാവിനാണ് ജീവൻ നഷ്ടമായത്. ആബിഫീലിനും ന്യൂകാസിൽ വെസ്റ്റിനും ഇടയിൽ എൻ21 ൽ ആയിരുന്നു കൂട്ടിയിടി ഉണ്ടായത്. രാത്രി 11 മണിയോടെയായിരുന്നു സംഭവം. മൂന്ന് കാറുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ആദ്യത്തെ കാറിൽ ഉണ്ടായിരുന്ന യുവാവിനാണ് ജീവൻ നഷ്ടമായത്. ഈ വാഹനത്തിന്റെ ഡ്രൈവർ സംഭവത്തിന് പിന്നാലെ രക്ഷപ്പെട്ടുവെന്നാണ് പോലീസ് പറയന്നുന്നത്. ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു.
ഡബ്ലിൻ: ഡബ്ലിനിൽ ഉണ്ടായ അപകടത്തിൽ യുവാവിന് ഗുരുതര പരിക്ക്. 20 വയസ്സുകാരനാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ 7.45 ഓടെ ആയിരുന്നു അപകടം ഉണ്ടായത്. കാറും യുവാവ് ചവിട്ടിയിരുന്ന സൈക്കിളും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് യുവാവ് തെറിച്ചുവീണു. ഉടനെ തന്നെ വിവരം അറിഞ്ഞ അടിയന്തിര സേവനങ്ങൾ സ്ഥലത്ത് എത്തി യുവാവിനെ മേറ്റർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
ഡബ്ലിൻ: അയർലൻഡ്- ഇസ്രായേൽ ഫുട്‌ബോൾ മത്സരത്തിൽ സർക്കാരിനും ഫുട്‌ബോൾ അസോസിയേഷൻ ഓഫ് അയർലൻഡിനും മുന്നറിയിപ്പുമായി ഐറിഷ് സ്‌പോർട്ട് ഫോർ പലസ്തീൻ. മത്സരവുമായി മുന്നോട്ടുപോയാൽ ഇരു വിഭാഗങ്ങളും നിയമനടപടി നേരിടേണ്ടിവരുമെന്നാണ് ഐറിഷ് സ്‌പോർട്ട് ഫോർ പലസ്തീന്റെ മുന്നറിയിപ്പ്. ഇക്കാര്യം അറിയിച്ച് മന്ത്രിമാർക്കും എഫ്എഐയ്ക്കും കത്ത് നൽകി. ഫീനിക്‌സ് ലോ സോളിസിറ്റർ ഡാരാഗ് മാക്കിൻ മുഖേനയാണ് കത്ത് കൈമാറിയിരിക്കുന്നത്. നീതിമന്ത്രി, കായിക മന്ത്രി എന്നിവർക്കാണ് കത്ത് നൽകിയിരിക്കുന്നത്. നിരവധി നിയമപരമായ വാദങ്ങൾ ഉന്നയിക്കുന്ന കത്തിൽ 21 ദിവസത്തിനുള്ളിൽ മറുപടി വേണമെന്നും ആവശ്യപ്പെടുന്നു. അല്ലാത്തപക്ഷം നിയമനടപടി നേരിടേണ്ടിവരുമെന്നും കത്തിൽ സൂചിപ്പിക്കുന്നു.
ഡബ്ലിൻ: അയർലൻഡിന് കൂടുതൽ എഐ സ്‌പെഷ്യലിസ്റ്റുകളെയും വിദഗ്ധരെയും ആവശ്യം. ഇവരുടെ കുറവ് രാജ്യത്തിന്റെ മുന്നോട്ടുപോക്കിനെ ബാധിക്കുമെന്നാണ് ഇ വൈ അയർലൻഡ് വ്യക്തമാക്കുന്നത്. അഞ്ചാമത് വാർഷിക ടെക് ലീഡേഴ്‌സ് ഔട്ട്‌ലുക്ക് സർവ്വേ റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച പരാമർശം. സർക്കാർ, അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യം, വ്യവസായം, ഊർജ്ജം, ടെലികമ്മ്യൂണിക്കേഷൻസ്, സാങ്കേതിക വിദ്യ എന്നീ മേഖലകളിലുള്ള 150 ഓളം മുതിർന്ന ടെക്‌നിക്കൽ ലീഡേഴ്‌സിൽ നിന്നും ഇവൈ അയർലൻഡ് ഡാറ്റകൾ ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞവർഷം മുതൽ രാജ്യത്ത് നൈപുണ്യ ക്ഷാമം ഗണ്യമായ രീതിയിൽ വർധിച്ചിട്ടുണ്ട്. ഈ വർഷം മാത്രം 36 ശതമാനത്തിന്റെ ഉയർച്ചയാണ് ഉണ്ടായിരിക്കുന്നത്.
ഡബ്ലിൻ: ഡബ്ലിനിലെ ഗ്രാഫ്റ്റൻ സ്ട്രീറ്റിൽ നൈജീരിയൻ പൗരന് നേരെ ഉണ്ടായ ആക്രമണത്തിൽ പ്രതികരിച്ച് അഡ്വക്കേറ്റ്‌സ് ഫോർ വിക്ടിംസ് ഓഫ് ഹോമിസൈഡ് (എഡിവിഐസി). ഇത് പ്രതിരോധിക്കാൻ കർശനമായ നടപടികൾ ആവശ്യമാണെന്നും ഗ്രൂപ്പ് വ്യക്തമാക്കുന്നു. നൈജീരിയൻ പൗരൻ ഖയ്യും ബലോഗൻ ആയിരുന്നു കൊല്ലപ്പെട്ടത്. 2015 മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ നഗരത്തിൽ കത്തികൊണ്ടുള്ള അക്രമ സംഭവങ്ങൾ വളരെയധികം വർധിച്ചിട്ടുണ്ടെന്ന് ഗ്രൂപ്പിന്റെ വക്താവ് ജോൺ ഡീൻ പറഞ്ഞു. കൊലപാതകം കൊണ്ട് കുടുംബങ്ങൾക്കുണ്ടാകുന്ന നഷ്ടം തടയണം. ക്രിമിനൽ നീതിയിലും പൊതുജനാരോഗ്യ സംവിധാനങ്ങളിലും അടിയന്തിരമായ മാറ്റങ്ങൾ ഉണ്ടാകണമെന്നും ഡീൻ കൂട്ടിച്ചേർത്തു.
ഡബ്ലിൻ: അയർലൻഡിലെ പ്രമുഖ ഹോട്ടൽ ശൃംഖലയായ കമിലി ഗ്രൂപ്പിന്റെ സഹ സ്ഥാപകനും ഐറിഷ് മലയാളിയുമായ ഷാബു മാടപ്പറമ്പിലിന്റെ മാതാവ് അന്തരിച്ചു. മാടപ്പറമ്പിൽ പരേതനായ ചെറിയ മാണിയുടെ ഭാര്യ ചാച്ചമ്മ മാണി ( സൂസൻ ) ആണ് അന്തരിച്ചത്. 87 വയസ്സായിരുന്നു. സംസ്‌കാരം വെള്ളിയാഴ്ച. പ്രായാധിക്യം മൂലമുള്ള വിഷമതകൾ ചാച്ചമ്മയ്ക്ക് ഉണ്ടായിരുന്നു. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് രണ്ട് മണിയ്ക്ക് പൂതംകുറ്റി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ ആയിരിക്കും സംസ്‌കാരം. കർമ്മങ്ങൾക്ക് ഐസക്ക് മാർ ഒസ്താത്തിയോസ് തിരുമേനി നേതൃത്വം നൽകും.
ഡബ്ലിൻ: ലെവൽ ക്രോസിംഗിലെ നിയമ ലംഘനം ഏറ്റവും കൂടുതൽ രേഖപ്പെടുത്ത നഗരമായി ഡബ്ലിൻ. ഈ വർഷം ഇതുവരെ അയർലൻഡിൽ 31 സംഭവങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഇതിൽ 25 എണ്ണവും റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഡബ്ലിനിലാണ്. ഐറിഷ് റെയിലാണ് ഇത് സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവിട്ടത്. ലാൻഡ്‌സ്ഡൗണിൽ ലെവൽക്രോസിംഗുകളിലെ നിയമ ലംഘനം സംബന്ധിച്ച് 11 സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. സെർപെന്റൈൻ അവന്യൂവിൽ അഞ്ച് സംഭവങ്ങളും സിഡ്‌നി പരേഡിൽ നാല് സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൗണ്ടി വിക്ലോയിലെ ബ്രേയിലാണ് ബാക്കിയുള്ള ആറ് സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഡബ്ലിൻ: ഡബ്ലിൻ നഗരത്തിലെ പ്രമുഖ ഓഫീസ് കെട്ടിടത്തിന്റെ ഉയരം ഇനിയും വർധിക്കും. കെട്ടിടം നവീകരിക്കുന്നതിനുള്ള അനുമതി കമ്പനിയ്ക്ക് ലഭിച്ചു. നോർത്ത് വാൾ ക്വായിലെ സിറ്റിഗ്രൂപ്പിന്റെ കെട്ടിടമാണ് നവീകരിക്കുന്നത്. ഇതിനായി സമർപ്പിച്ച അപേക്ഷയ്ക്ക് ഡബ്ലിൻ സിറ്റി കൗൺസിൽ അനുമതി നൽകുകയായിരുന്നു. ദി ദോണി റോണനിന്റെ പിന്തുണയോടെയുള്ള എൻഡബ്ല്യുക്യൂ ഡേവ്‌കോ ലിമിറ്റഡാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. നിലവിൽ സിറ്റിഗ്രൂപ്പിന്റെ കെട്ടിടത്തിന് ആറ് നിലകളാണുള്ളത്. ഇത് 12 ആക്കി ഉയർത്താനാണ് തീരുമാനം. നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിച്ച് നീക്കും.
ഡബ്ലിൻ: ഡബ്ലിനിലെ ഒരു ബീച്ചിൽ കൂടി കുളിക്കുന്നതിന് നിരോധനം. മലാഹൈഡ് ബീച്ചിലാണ് കുളിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഉയിസ് ഐറാനിൽ നിന്നും ലഭിച്ച നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഫിംഗൽ കൗണ്ടി കൗൺസിലാണ് ഇത് സംബന്ധിച്ച നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം ആയിരുന്നു ഇത് സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്. അഞ്ച് ദിവസത്തേയ്ക്കാണ് നിരോധനം. ഇപിഎ അയർലൻഡിനെയും എച്ച്എസ്ഇ അയർലൻഡിനെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. പൊതുജനങ്ങളുടെ ആരോഗ്യം കണക്കിലെടുത്താണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത് എന്നാണ് കൗൺസിലിന്റെ പ്രസ്താവനയിൽ പറയുന്നത്.
ബെൽഫാസ്റ്റ്: വടക്കൻ ബെൽഫാസ്റ്റിൽ കത്തിക്കുത്ത്. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 10.30 ഓടെ ആയിരുന്നു സംഭവം. ആക്രമണവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കിന്നെർഡ് അവന്യൂവിൽ ആയിരുന്നു സംഭവം. ഇവിടെ ഒരാൾക്ക് കത്തിക്കുത്തിൽ പരിക്കേറ്റതായുള്ള വിവരം പോലീസിന് ലഭിക്കുകയായിരുന്നു. തുടർന്ന് പോലീസും അടിയന്തിര സേവനങ്ങളും സ്ഥലത്ത് എത്തി പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി. അറസ്റ്റിലായ വ്യക്തിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ ഉടനെ പോലീസുമായി ബന്ധപ്പെടണമെന്നാണ് നിർദ്ദേശം.
Subscribe to Updates
Get the latest creative news from FooBar about art, design and business.
