ലോംഗ്ഫോർഡ്: കൗണ്ടി ലോംഗ്ഫോർഡിൽ വാഹനാപകടം. രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. ഡെറിലോഫിൽ ഇന്നലെ വൈകീട്ട് 6.45 ഓടെ ആയിരുന്നു അപകടം ഉണ്ടായത്. 30 വയസ്സുള്ള യുവാക്കൾക്കാണ് പരിക്കേറ്റത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
ഇരുവരും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെടുകയായിരുന്നു. പരിക്കേറ്റവരിൽ ഒരാളെ ഡബ്ലിനിലെ മേറ്റർ ഹോസ്പിറ്റലിലേക്ക് എയർലിഫ്റ്റ് ചെയ്തു. ടുള്ളമോറിലെ മിഡ്ലാൻഡ് ആശുപത്രിയിലാണ് രണ്ടാമത്തെ വ്യക്തിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിന്റെ ദൃക്സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്നാണ് പോലീസ് നിർദ്ദേശം.
Discussion about this post

