ഡബ്ലിൻ: ഇന്ധനവില വർധനവിന്റെ പശ്ചാത്തലത്തിൽ തുടരുന്ന പ്രതിഷേധത്തിനെതിരെ സർക്കാർ. പ്രതിഷേധ സമരം അയർലൻഡിന്റെ താത്പര്യത്തിന് എതിരാണെന്ന് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ പ്രതികരിച്ചു. മന്ത്രിമാരായ സൈമൺ ഹാരിസ്, സീൻ കാനി എന്നിവർ ഉൾപ്പെട്ട വാർത്താ സമ്മേളനത്തിൽ സംസാരിക്കുന്നതിനിടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നിയമം ലംഘിക്കുന്നവർക്ക് പിഴയൊടുക്കേണ്ടതായി വരും. ഈ നിമിഷത്തിൽ നടക്കുന്ന പ്രതിഷേധം അനാവശ്യമാണ്. ഇത് ജനജീവിതം തന്നെ സ്തംഭിപ്പിച്ചിരിക്കുന്നു. ഇത് ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post

