കിൽഡെയർ: കൗണ്ടി കിൽഡെയറിലെ മെയ്നൂത്തിൽ കൗമാരക്കാരനെ കാണാതായി. 17 വയസ്സുള്ള ആൺകുട്ടിയെ ആണ് കാണാതെ ആയത്. കൗമാരക്കാരന് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
ജോഷ്യാ ട്രെസി എന്നാണ് കാണാതായ ആൺകുട്ടിയുടെ പേര്. ഈസ്റ്റർ ദിനത്തിലാണ് ആൺകുട്ടിയെ കാണാതെ ആയത്. 5 അടി 7 ഇഞ്ചാണ് ആൺകുട്ടിയുടെ ഉയരം. ഇളം തവിട്ട് നിറത്തിലുള്ള മുടിയും തവിട്ട് നിറത്തിലുള്ള കണ്ണുകളും കുട്ടിയ്ക്കുണ്ട്. കാണാതാകുമ്പോൾ നേവി ബ്ലൂ നിറത്തിലുള്ള പാന്റ്സും കറുത്ത നിറത്തിലുള്ള ടി.ഷർട്ടും ആണ് ധരിച്ചിരുന്നത്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 1800 666 111, (01) 666 7800 എന്നീ നമ്പറുകളിലോ ഏതെങ്കിലും ഗാർഡ സ്റ്റേഷനുമായോ ബന്ധപ്പെടണമെന്നാണ് നിർദ്ദേശം.
Discussion about this post

