ഡബ്ലിൻ: ഇന്ധനവിലവർധനവിനെതിരായ പ്രതിഷേധം രണ്ടാം ദിനവും തുടരുമ്പോൾ ഡബ്ലിൻ ബസ് സേവനങ്ങൾക്ക് വ്യാപക തടസ്സം നേരിടുന്നു. ഒ’കോണൽ സ്ട്രീറ്റിലും മറ്റുമായി നിരവധി ട്രാക്ടറുകളും ലോറികളും ആണ് നിർത്തിയിട്ടിരുന്നത്. ഇതേ തുടർന്നാണ് ഗതാഗതതടസ്സം നേരിടുന്നത്.
മണ്ണെണ്ണയ്ക്ക് പരിധി നിശ്ചയിക്കണമെന്നും മിഡിൽ ഈസ്റ്റിലെ സംഘർഷം മൂലം വർദ്ധിച്ചുവരുന്ന ഇന്ധനച്ചെലവിന് മറുപടിയായി മെയ് മാസത്തിൽ കാർബൺ നികുതി വർദ്ധിപ്പിക്കുന്നത് ഉപേക്ഷിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു. ഇത് അംഗീകരിച്ചാൽ മാത്രമേ സമരം അവസാനിപ്പിക്കുകയുള്ളൂവെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.
Discussion about this post

