Author: sreejithakvijayan

കെറി: കൗണ്ടി കെറിയിൽ വാഹനാപകടത്തിൽ വയോധികയ്ക്ക് പരിക്ക്. 70 വയസ്സുള്ള സ്ത്രീയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. 11.40 ന് ലിഷീൻബൗണിലെ എൻ23 ൽ ആയിരുന്നു അപകടം ഉണ്ടായിരുന്നത്. ഇവർ ഓടിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുകയായിരുന്നു. നിലവിൽ ഇവർ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ കെറിയിലാണ് ചികിത്സയിൽ കഴിയുന്നത്.

Read More

ഡബ്ലിൻ: അയർലൻഡിൽ കഴിഞ്ഞ വർഷം കുടിയേറ്റം കുറഞ്ഞു. ഈ വർഷം ഏപ്രിൽ വരെയുളള 12 മാസങ്ങളിൽ കുടിയേറ്റക്കാരുടെ വരവിൽ 16 ശതമാനത്തിന്റെ കുറവ് ഉണ്ടായി. യൂറോപ്യൻ മൈഗ്രേഷൻ നെറ്റ്‌വർക്ക് അയർലൻഡിന്റെ വാർഷിക അവലോകന റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ. യുക്രെയ്‌നിൽ നിന്നുളള ആളുകളുടെ എണ്ണം കുറഞ്ഞതാണ് കുടിയേറ്റത്തിലെ കുറവിന് കാരണം ആയത്. 2022 ഫെബ്രുവരി മുതൽ 2024 ഡിസംബർവരെയുളള കാലയളവിൽ യുക്രേനിയൻകാർക്ക് ആകെ 1,11,480 പേഴ്‌സണൽ പബ്ലിക് സർവ്വീസ് നമ്പറുകൾ അനുവദിച്ചു. ഇതിൽ 9,558 എണ്ണം 2024 ൽ ആയിരുന്നു അനുവദിച്ചത്.

Read More

ഡബ്ലിൻ: പ്രതിരോധ രംഗം ശക്തിപ്പെടുത്താൻ അയർലൻഡ്. ഇതിന്റെ ഭാഗമായി പ്രതിരോധമന്ത്രി ഹെലൻ മക്‌കെന്റീ പുതിയ പദ്ധതിയ്ക്ക് രൂപം നൽകും. 2030 വരെ നീണ്ട് നിൽക്കുന്ന 1.7 ബില്യൺ യൂറോയുടെ പദ്ധതിയാണ് ആവിഷ്‌കരിക്കാനൊരുങ്ങുന്നത്. പ്രതിരോധ സേനകളുടെ ആധുനികവത്കരണം വേഗത്തിലാക്കാനും കര, വ്യോമ, നാവിക, സൈബർ മേഖലകളിലെ പ്രതിരോധ ശേഷി മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടാണ് പദ്ധതി തയ്യാറാക്കുന്നത്. അടുത്ത വർഷം ആദ്യം തന്നെ പദ്ധതിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾ ആരംഭിക്കും. സെലൻസ്‌കിയുടെ സന്ദർശനത്തിനിടെ ഡ്രോൺ എത്തിയ സംഭവവും അയർലൻഡിന്റെ പ്രതിരോധ രംഗത്തെയും ബന്ധപ്പെടുത്തി നിരവധി വിമർശനങ്ങൾ ഉയരുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് പ്രതിരോധ രംഗത്ത് പുതിയ പദ്ധതി പ്രഖ്യാപിക്കുന്നത്.

Read More

ഡബ്ലിൻ: ഡബ്ലിനിലെ ലുവാസ് ഗ്രീൻ ലൈൻ സേവനങ്ങൾ പൂർണമായും പുന:സ്ഥാപിക്കാൻ കഴിയാതെ അധികൃതകർ. വൈദ്യുതി തടസ്സത്തെ തുടർന്നാണ് സേവനങ്ങളിൽ ബുദ്ധിമുട്ട് നേരിടുന്നത്. പ്രശ്‌നം പരിഹരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ലുവാസിന്റെ സാങ്കേതിക വിദഗ്ധർ വൈദ്യുതി പുന:സ്ഥാപിക്കാൻ ശ്രമിക്കുകയാണ്. അതേസമയം റെഡ് ലൈൻ സർവീസുകൾ സാധാരണപോലെ പ്രവർത്തിക്കുന്നുണ്ട്. തടസ്സം നിലനിൽക്കുന്ന സാഹചര്യത്തിൽ ലുവാസ് ടിക്കറ്റുകൾ ഡബ്ലിൻ ബസിൽ സ്വീകരിക്കും.

Read More

ഡബ്ലിൻ: രണ്ടാമതും സൈബർ ആക്രമണം ഉണ്ടായെന്ന് സ്ഥിരീകരിച്ച് ഹെൽത്ത് സർവ്വീസ് എക്‌സിക്യൂട്ടീവ് (എച്ച്എസ്ഇ). എന്നാൽ രോഗികളുടെ വിശദാംശങ്ങൾ നഷ്ടമായിട്ടില്ല. ഈ വർഷം ആദ്യം ആയിരുന്നു റാൻസംവെയർ ആക്രമണം ഉണ്ടായത് എന്നും എച്ച്എസ്ഇ വ്യക്തമാക്കുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ആയിരുന്നു രണ്ടാമത്തെ ആക്രമണം ഉണ്ടായത്. തേർഡ് പാർട്ടി പ്രൊസസർ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഇത് ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചെങ്കിലും രോഗികളുടെ വിശദാംശങ്ങൾ ഒന്നും തന്നെ നഷ്ടമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

കിൽക്കെന്നി: തെക്കൻ കിൽക്കെന്നിയിൽ ചെറുവിമാനം തകർന്ന് വീണു. സെസ്‌ന 172 എന്ന ചെറുവിമാനമാണ് തകർന്നത്. സംഭവ സമയം വിമാനത്തിൽ ഉണ്ടായിരുന്ന പരിശീലകനും വിദ്യാർത്ഥിയും രക്ഷപ്പെട്ടു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. വാട്ടർഫോർഡ് നഗരത്തിനടുത്തുള്ള മൂൺകോയിനിലെ കാരി ജീനിനടുത്താണ് സംഭവം. വിദ്യാർത്ഥിയ്ക്ക് പരിശീലനം നൽകുകയായിരുന്നു. ഇതിനിടെ വിമാനത്തിന് സാങ്കേതിക തകരാർ ഉണ്ടായി. ഇതോടെ വിമാനം അടിയന്തിരമായി ലാൻഡ് ചെയ്തു. ഇതിനിടെ വിമാനം തകരുകയായിരുന്നു.

Read More

ഓഫ്‌ലേ: ഓഫ്‌ലേയിൽ വീടിന് തീയിട്ടതിനെ തുടർന്ന് രണ്ട് പേർ വെന്തുമരിച്ച സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വിട്ട് പോലീസ്. രണ്ട് പേർ വീടിന് തീയിടുന്നത് വ്യക്തമാകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ബുധനാഴ്ച രാത്രിയായിരുന്നു ഏഡെൻഡെറിയിലെ വീടിന് നേരെ ആക്രമണം ഉണ്ടായത്. രണ്ട് പേർ വീടിന്റെ ജനൽ ചില്ല് തകർത്ത് വീടിനുള്ളിലേക്ക് എന്തോ ഒരു വസ്തു എറിയുന്നത് ദൃശ്യങ്ങളിൽ കാണാം. ഇതിന് പിന്നാലെയാണ് വീടിനുള്ളിൽ തീ പടർന്നത്. അതേസമയം സാരമായി പൊള്ളലേറ്റ വയോധിക ഇപ്പോഴും ഗുരുതരാവസ്ഥയിൽ തുടരുകയാണ്.

Read More

ഡബ്ലിൻ: വാടകക്കാരെ ഒഴിപ്പിക്കരുതെന്ന് ഉടമകള്‍ക്ക് നിര്‍ദ്ദേശവുമായി ഐറിഷ് സര്‍ക്കാര്‍. പുതിയ വാടക നിയമം പ്രാബല്യത്തില്‍ വരുന്നതുവരെ വാടകക്കാരെ ഒഴിപ്പിക്കരുതെന്നാണ് നിര്‍ദ്ദേശം. വാടകക്കാര്‍ക്ക് ആറ് വര്‍ഷം വരെ തുടരാന്‍ അനുമതി നല്‍കുന്ന വ്യവസ്ഥ പുതിയ വാടക നിയമ നിര്‍മ്മാണത്തിലുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ഇത് സംബന്ധിച്ച് വീട്ടുടമസ്ഥര്‍ക്ക് ഇ-മെയിലുകളും കത്തുകളും അയക്കാന്‍ ആരംഭിച്ചു. നിലവിലുള്ള വാടകക്കാരെ മാറ്റങ്ങള്‍ ബാധിക്കില്ല. അടുത്ത വര്‍ഷം മാര്‍ച്ച് 1 ന് ശേഷം ഒപ്പുവച്ച വാടക കരാറുകള്‍ക്ക് മാത്രമേ പുതിയ നിയമം ബാധകമാകൂ.

Read More

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ വെടിയുണ്ടകൾ മോഷ്ടിച്ച പിഎസ്എൻഐ ഉദ്യോഗസ്ഥനെതിരെ കേസ്. മോഷണ കുറ്റം ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. 63 കാരനായ ഉദ്യോഗസ്ഥനാണ് കേസിലെ പ്രതി. സംഭവത്തിൽ ക്രൈംബ്രാഞ്ച് ഡിക്റ്റക്ടീവുകൾ ഊർജ്ജിത അന്വേഷണം നടത്തുന്നുണ്ട്. വെടിമരുന്ന് മോഷണം, സംശയാസ്പദമായ സാഹചര്യത്തിൽ വെടിമരുന്ന് കൈവശം വയ്ക്കൽ, നിരോധിത വെടിമരുന്ന് കൈവശം വയ്ക്കൽ, സർട്ടിഫിക്കറ്റില്ലാതെ വെടിമരുന്ന് കൈവശം വയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിയ്ക്ക് മേൽ ചുമത്തിയിരിക്കുന്നത്. സമ്മതമില്ലാതെ പോലീസ് വാഹനം ഉപയോഗിച്ചതിനും ഇയാൾക്കെതിരെ നടപടിയെടുത്തിട്ടുണ്ട്.

Read More

ഡബ്ലിൻ: ദ്രോഗെഡയിലെ വാഹനാപകടവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത യുവാവിനെ വിട്ടയച്ചു. 20 വയസ്സുള്ള യുവാവിനെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 29 ന് ഉണ്ടായ സംഭവത്തിലാണ് നടപടി. അന്ന് മുതൽ യുവാവ് പോലീസ് കസ്റ്റഡിയിൽ തുടരുകയായിരുന്നു. ദ്രോഗെഡയിലെ ജെയിംസ് സ്ട്രീറ്റിൽ വച്ചായിരുന്നു അപകടം ഉണ്ടായത്. അപകടത്തിൽ 40 വയസ്സുകാരന് ജീവൻ നഷ്ടമായിരുന്നു. 20 വയസ്സുകാരൻ ഓടിച്ചിരുന്ന വാഹനവും 40 വയസ്സുകാരന്റെ മോട്ടോർസൈക്കിളും പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ 40 വയസ്സുകാരന് സാരമായി പരിക്കേറ്റിരുന്നു. തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ അദ്ദേഹത്തിന് ജീവൻ നഷ്ടമായി.

Read More