ഡബ്ലിൻ: പരാതി പരിഹാരത്തിനായി ‘ ഓപ്പൺ ഹൗസ് ‘ എന്ന പേരിൽ പരിപാടി സംഘടിപ്പിക്കാൻ ഡബ്ലിനിലെ ഇന്ത്യൻ എംഎബസി. ഈ മാസം 15 ന് ആണ് പരിപാടി. അയർലൻഡിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് തങ്ങളുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാം.
ഉച്ചയ്ക്ക് 2.30 മുതൽ 3 മണിവരെയാണ് പരിപാടി. എംബസിയിൽ നേരിട്ട് എത്തിയോ അതുമല്ലെങ്കിൽ ഓൺലൈൻ ആയോ എംബസി ഉദ്യോഗസ്ഥർക്ക് പരാതികൾ നൽകാം. https://bit.ly/4trKEoZ എന്ന ലിങ്ക് വഴി ഓൺലൈൻ ആയി പരാതികൾ സമർപ്പിക്കാവുന്നതാണ്.
Discussion about this post

