ഡബ്ലിൻ: ഇന്ധനവില വർധനവിനെതിരായ പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ അയർലൻഡിൽ ഇന്നും ഗതാഗതം തടസ്സപ്പെടും. ഡബ്ലിൻ, വാട്ടർഫോർഡ്, വെക്സ്ഫോർഡ്, സ്ലൈഗോ, ഡൊണഗൽ, ക്ലെയർ, ലിമെറിക്ക്, കോർക്ക്, പോർട്ട്ലാവോയിസ്, ടുള്ളിമോർ, പോർട്ടുംന, ബനാഘർ ബ്രിഡ്ജ്, അത്ലോൺ തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും വലിയ പ്രതിഷേധങ്ങൾ നടക്കുന്നത്. അതിനാൽ ഇവിടങ്ങളിൽ വാഹനയാത്രയ്ക്ക് ബുദ്ധിമുട്ട് നേരിടും.
പ്രതിഷേധം സമാധാനപരമായിരിക്കണമെന്ന് പ്രതിഷേധക്കാരോട് സംഘാടകർ ആവശ്യപ്പെട്ടിട്ടുണ്ട്. എമർജൻസി റൂട്ടുകളിൽ നിന്നും പിന്മാറാനും ആവശ്യമുണ്ട്. ചൊവ്വാഴ്ച മുതലാണ് ഇന്ധനവില വർധനവിനെതിരെ സമരം ആരംഭിച്ചത്. ഇന്നലെയും വലിയ ഗതാഗത തടസ്സം അനുഭവപ്പെട്ടിരുന്നു. നിരവധി പേരാണ് പ്രതിഷേധത്തിൽ പങ്കെടുക്കുന്നത്.

