ഡബ്ലിൻ: അയർലൻഡിൽ ഈ വാരം അസ്ഥിര കാലാവസ്ഥ ആയിരിക്കുമെന്ന് മെറ്റ് ഐറാൻ. വരും ദിവസങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. ചിലയിടങ്ങളിൽ കാറ്റിന് സാധ്യതയുണ്ടെന്നും മെറ്റ് ഐറാൻ പ്രവചിക്കുന്നു.
ഇന്ന് പൊതുവെ തെളിഞ്ഞ കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുക. വെയിലും ലഭിക്കും. 11 മുതൽ 17 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും അന്തരീക്ഷതാപനില അനുഭവപ്പെടുക. പടിഞ്ഞാറൻ തീരമേഖലയിൽ രാത്രിയിൽ മഴ ലഭിക്കും. രാത്രിയിൽ മൂന്ന് മുതൽ ആറ് ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും അന്തരീക്ഷതാപനില അനുഭവപ്പെടുക. വ്യാഴാഴ്ച നേരിയ ചാറ്റൽ മഴയോടെ ആയിരിക്കും ദിവസം ആരംഭിക്കുക. എന്നാൽ പിന്നീട് കാലാവസ്ഥ തെളിയും.
Discussion about this post

