ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളം വഴി കഴിഞ്ഞ മാസം സഞ്ചരിച്ച യാത്രികരുടെ എണ്ണത്തിൽ വർധനവ്. യാത്രികരുടെ എണ്ണം 11 ശതമാനം വർധിച്ചുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ മാസം 2.9 മില്യൺ യാത്രികർ വിമാനത്താവളങ്ങൾ വഴി സഞ്ചരിച്ചു. അതേസമയം പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ 284 വിമാനങ്ങൾ റദ്ദാക്കിയ സമയം കൂടിയായിരുന്നു അത്.
കഴിഞ്ഞ മാസം 12 ദിവസങ്ങളിൽ പ്രതിദിന യാത്രികരുടെ എണ്ണം 1 ലക്ഷം കവിഞ്ഞു. കഴിഞ്ഞ വർഷം ഇത് അഞ്ച് ആയിരുന്നു. മാർച്ച് 15 ഞായറാഴ്ചയാണ് ഏറ്റവും കൂടുതൽ യാത്രികർ വിമാനത്താവളം വഴി കടന്ന് പോയത്. 1,14,000 യാത്രികർ. അതേസമയം പശ്ചിമേഷ്യൻ സംഘർഷം 55,000 യാത്രികരെ ബാധിച്ചു.
Discussion about this post

