ഡബ്ലിൻ: ഷീലാ പാലസ് സീഫുഡ് റെസ്റ്റോ പബ്ബ് ഡബ്ലിനിൽ പ്രവർത്തനം ആരംഭിച്ചു. മലയാളത്തിന്റെ പ്രിയ നടി ഹണി റോസ് ആയിരുന്നു കഴിഞ്ഞ ദിവസം പബ്ബ് ഉദ്ഘാടനം ചെയ്തത്. സെന്റ് സ്റ്റീഫൻസ് ഗ്രീനിലെ ഗ്രാഫ്റ്റൻ സ്ട്രീറ്റിലാണ് ഷീലാ പാലസ് റെസ്റ്റോ പബ്ബ്.
ഉദ്ഘാടനത്തിന്റെ ഭാഗമായി വിപുലമായ പരിപാടികൾ ആയിരുന്നു ഒരുക്കിയിരുന്നത്. ഓറ ബാൻഡിന്റെ മ്യൂസിക് പ്രോഗ്രാമും ഡിജെ സനയുടെ അത്യുഗ്രൻ പെർഫോമൻസും ഉണ്ടായിരുന്നു. അർനോൾഡ് ഷ്വാർസ്നെഗർ, സിൽവസ്റ്റർ സ്റ്റലോൺ എന്നീ ഹോളിവുഡ് സൂപ്പർതാരങ്ങൾ ഉടമസ്ഥരായിരുന്ന റെസ്റ്റോ പബ്ബ് ആണ് ഷീലാ പാലസ് സ്വന്തമാക്കിയിരിക്കുന്നത്.
Discussion about this post

