വിക്ലോ: കൗണ്ടി വിക്ലോയിൽ റെസ്റ്റോറന്റിൽ തീപിടിത്തം. സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റു. ബ്രേയിലെ കാസിൽ സ്ട്രീറ്റിലെ റെസ്റ്റോറന്റിൽ ആയിരുന്നു തീപിടിത്തം ഉണ്ടായത്.
വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം. വിവരം അറിഞ്ഞ് ഫയർഫോഴ്സ് എത്തി ഉടൻ തീയണച്ചു. തീപിടിത്തത്തിൽ സ്ഥാപനത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
പരിക്കേറ്റ നാല് പേരും ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. റെസ്റ്റോറന്റിൽ ഉണ്ടായിരുന്ന നിരവധി പേർക്ക് ചെറിയ തരത്തിൽ പൊള്ളലേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. റെസ്റ്റോറന്റിൽ തീപിടിത്തം ഉണ്ടാകാനുള്ള കാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post

