ഡബ്ലിൻ: അയർലന്റിൽ വീടിനും കാറുകൾക്കും തീയിട്ട കേസിലെ പ്രതിയ്ക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. ടാലറ്റ് സ്വദേശി സീൻ ബൈറന് ആണ് കോടതി ശിക്ഷ വിധിച്ചത്. 2023 ൽ ഉണ്ടായ സംഭവത്തിലാണ് കോടതി നടപടി.
ഡബ്ലിൻ സ്വദേശിയുടെ വീടിനും കാറുകൾക്കും നേരെയായിരുന്നു സീൻ ആക്രമണം നടത്തിയത്. ഡബ്ലിൻ സ്വദേശിയുടെ രണ്ട് കാറുകൾ സീൻ തീയിട്ട് നശിപ്പിക്കുകയായിരുന്നു. ഈ തീ വീടിനുള്ളിലേക്കും പടർന്നു. സംഭവ സമയം കുടുംബം ഉറങ്ങുകയായിരുന്നു. വെളിച്ചം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജനാലവഴി നോക്കിയപ്പോഴാണ് കാറുകൾ കത്തുന്നതായി വീട്ടുടമ കണ്ടത്. ഉടനെ ഫയർഫോഴ്സിന്റെ സേവനം തേടുകയായിരുന്നു.
സംഭവത്തിന് പിന്നാലെ വീട്ടിലെ സിസിടിവി പരിശോധിച്ചതിലാണ് സീനാണ് തീയിട്ടതെന്ന് വ്യക്തമായത്. ഉടനെ പോലീസിന് ഈ ദൃശ്യങ്ങൾ കൈമാറുകയായിരുന്നു. കേസിൽ നാല് വർഷവും ഒൻപത് മാസവും നീണ്ട തടവാണ് സീനിന് കോടതി ശിക്ഷയായി വിധിച്ചത്.

