ഡബ്ലിൻ: കർഷകരും കാർഷിക മേഖലയിൽ ജോലി ചെയ്യുന്നവരും സുരക്ഷയുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധചെലുത്തണമെന്ന് നിർദ്ദേശം. വിവിധ സാഹചര്യങ്ങളിൽ കർഷകർ മരിക്കുന്ന സംഭവങ്ങൾ വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് നിർദ്ദേശവുമായി ആരോഗ്യ സുരക്ഷാ അതോറിറ്റി രംഗത്ത് എത്തിയിരിക്കുന്നത്. ഈ വർഷം ഇതുവരെ 12 കർഷകരാണ് മരിച്ചിരിക്കുന്നത്.
ഇന്ന് കാർഷിക വാരം ആരംഭിക്കാനിരിക്കെയാണ് അതോറിറ്റിയുടെ മുന്നറിയിപ്പ്. അപകസാദ്ധ്യത, ഉത്തരവാദിത്വം എന്നിവയെക്കുറിച്ച് കർഷകർ തങ്ങളുടെ കുടുംബങ്ങളുമായും സമൂഹവുമായും അർത്ഥവത്തായ സംഭാഷണങ്ങളിൽ ഏർപ്പെടണമെന്നും അതോറിറ്റി നിർദ്ദേശിച്ചു.
ഈ വർഷം മരിച്ചവരിൽ 12 ൽ അഞ്ച് പേർ ജോലിയ്ക്കിടെ ഉണ്ടായ വാഹനാപകടത്തിലാണ് മരിച്ചത്. 65 വയസ്സിന് മുകളിലുള്ള ഒൻപത് പേർക്കാണ് ഇതുവരെ ജീവൻ നഷ്ടമായിട്ടുള്ളത്.

