ബെൽഫാസ്റ്റ്: രണ്ടാം ചരമവാർഷികത്തിൽ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് നോർതേൺ അയർലന്റ് ഐ ഒസി. ബെൽഫാസ്റ്റ് സെന്റ് അഗ്നാത്തിയോസ് പാരിഷ് ഹാളിൽ അനുസ്മരണ സമ്മേളനം നടത്തി. ഐഒസി പ്രസിഡന്റ് ചെറിയാൻ സ്കറിയ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി വിൻസെന്റ് ചാവറ സ്വാഗതവും സെക്രട്ടറി സനുജോൺ നന്ദിയും പറഞ്ഞു. ട്രഷറർ അനിൽ കവലയിൽ, ബിനിഷ്, ഡോക്ടർ സനൽ, എൽദോജോയി, ബേസിൽ, ബിജി, ജെറോൾഡ്, ആൽവിൻ, ജൈമോൻ കുരുവിള എന്നിവർ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചു പ്രസംഗിച്ചു.
Discussion about this post

