ഡബ്ലിൻ: അന്ന മൂണി കൊലക്കേസിൽ ഭർത്താവിന് ജീവപര്യന്തം ശിക്ഷവിധിച്ച് കോടതി. 53 കാരനായ സ്റ്റീഫൻ മൂണിയ്ക്കാണ് കോടതി ശിക്ഷ വിധിച്ചത്. 2023 ജൂൺ 15 നായിരുന്നു അന്ന മൂണിയെ ഇയാൾ കൊലപ്പെടുത്തിയത്.
അന്ന മൂണിയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നായിരുന്നു കൊലപാതകം. ഇതിന്റെ ദൃശ്യങ്ങൾ അന്നയെ നിരീക്ഷിക്കാനായി ഇയാൾ ഉപയോഗിച്ചിരുന്ന ഫോണിൽ നിന്നും പോലീസ് കണ്ടെത്തിയിരുന്നു. ഈ തെളിവ് പരിഗണിച്ചാണ് കോടതി സ്റ്റീഫന് ജീവപര്യന്തം ശിക്ഷവിധിച്ചത്. സംശയത്തിന്റെ പേരിൽ അടുക്കളയിൽവച്ച് സ്റ്റീഫൻ അന്നയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
Discussion about this post

