ബെൽഫാസ്റ്റ്: കനത്ത മഴയിൽ നോർതേൺ അയർലന്റിൽ മിന്നൽ പ്രളയം. കൗണ്ടി ഫെർമനാഗിലാണ് മിന്നൽ പ്രളയം ഉണ്ടായത്. പ്രധാന റോഡുകളിൽ വെള്ളം നിറഞ്ഞതിനാൽ ഗതാഗതം താറുമാറായി.
വെള്ളക്കെട്ട് രൂക്ഷമായതിനെ തുടർന്ന് ഫ്ളോറൻസ്കോർട്ടിലെ മർബ ആർച്ച് റോഡും എന്നിസ്കില്ലെനിലെ സ്ലിഗോ റോഡും അടച്ചിട്ടു. നോർതേൺ അയർലന്റിന്റെ മറ്റ് ഭാഗങ്ങളിലും കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടു. പൊതുഗതാഗതം ഉൾപ്പെടെ മേഖലയിൽ തടസ്സപ്പെടാൻ ഇത് കാരണമായി.
മഴയെ തുടർന്ന് പലയിടങ്ങളിലും വൈദ്യുതിബന്ധം തടസ്സപ്പെട്ടു. ഇത് ബിസിനസ് സ്ഥാപനങ്ങളെ ഉൾപ്പെടെ സാരമായി ബാധിച്ചു. മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
Discussion about this post

