ഡബ്ലിൻ: ചില ബ്രാൻഡിലുള്ള കാറുകൾ കൈവശമുള്ള ഐറിഷ് ഡ്രൈവർമാർക്ക് മുന്നറിയിപ്പ്. നിങ്ങളുടെ കാറുകൾ മോഷ്ടിക്കപ്പെടാൻ സാദ്ധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ലെക്സസ് ഉൾപ്പെടെയുള്ള ബ്രാൻഡുകളുടെ കാറുകൾ മോഷണം പോകാൻ സാദ്ധ്യതയുള്ളവയിൽ ഉൾപ്പെടുന്നു. കഴിഞ്ഞ വർഷത്തെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
2024 ൽ അയർലന്റിൽ നിന്നും ഫോർഡ് ഫിയസ്റ്റയുടെ 61,000 കാറുകളാണ് മോഷണം പോയത്. ഈ വർഷവും ഈ ബ്രാൻഡിന്റെ കാറുകളാണ് ഏറ്റവും കൂടുതൽ മോഷണം പോയിട്ടുള്ളത്. ലെക്സസ് ഇഎസ് വാഹനങ്ങളും വ്യാപകമായി മോഷണം പോകുന്നുണ്ട്. ലെക്സസിന്റെ തന്നെ ആർഎക്സ് 450, എൽസി 500, യുഎക്സ് 250, എൻഎക്സ് 300എന്നീ വാഹനങ്ങളും മോഷണം പോകുന്നവയുടെ പട്ടികയിൽ ഉണ്ട്.

