ലിമെറിക്ക്: ലിമെറിക്ക് റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് ഫീ വർദ്ധനവിൽ പ്രതിഷേധം. പാർക്കിംഗ് ഫീ ഇരട്ടിയാക്കിയതാണ് പൊതുജനങ്ങളിൽ നിന്നും വ്യാപക പ്രതിഷേധത്തിന് കാരണമാകുന്നത്. ഫീസ് വർദ്ധനവ് സാധാരണക്കാർക്ക് വലിയ പ്രഹരം ആണെന്ന് ആളുകൾ അഭിപ്രായപ്പെട്ടു.
ലിമെറിക് ട്രാൻസ്പോർട്ട് ഹബ്ബിലാണ് ആളുകൾ വാഹനങ്ങൾ പാർക്ക് ചെയ്യാറുള്ളത്. ട്രെയിനിനെയും ബസിനെയും ആശ്രയിക്കുന്ന നിരവധി പേരാണ് ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്യാറുള്ളത്. കാറിന് ഒരു ദിവസത്തെ പാർക്കിംഗ് ഫീ എന്നത് 3.50 യൂറോ ആയിരുന്നു. ഇത് 6.50 യൂറോ ആക്കിയാണ് വർദ്ധിപ്പിച്ചത്.
അതേസമയം ട്രെയിൻ സർവ്വീസിനെ ആശ്രയിക്കാത്ത നിരവധി പേരാണ് ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് എന്ന് ഐറിഷ് റെയിൽ അറിയിച്ചു. ഇത് തടയുന്നതിന് വേണ്ടിയാണ് പാർക്കിംഗ് ഫീ വർദ്ധിപ്പിച്ചത് എന്നാണ് റെയിൽവേ അധികൃതരുടെ വിശദീകരണം.

