ബെൽഫാസ്റ്റ്: ലണ്ടൻഡെറിയിൽ പഴയ ഫോയിൽ കോളേജ് കെട്ടിടത്തിൽ തീപിടിത്തം. ഇന്നലെ രാവിലെ ഏഴരയോടെയായിരുന്നു സംഭവം ഉണ്ടായത്. അഗ്നിശമന സേനാംഗങ്ങൾ എത്തി തീ നിയന്ത്രണവിധേയമാക്കി.
പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്നായിരുന്നു ഫയർഫോഴ്സ് എത്തിയത്. അപ്പോഴേയ്ക്കും കെട്ടിടത്തിൽ തീ വ്യാപിച്ചിരുന്നു. തീ നിയന്ത്രണ വിധേയം ആക്കിയെങ്കിലും ഇപ്പോഴും കെട്ടിടത്തിനുള്ളിൽ നിന്നും പുക ഉയരുന്നുണ്ട്. ഇതേ തുടർന്ന് ഇന്ന് രാവിലെ കൂടുതൽ കൂടുതൽ ഫയർ എൻജിനുകളും ഉപകരണങ്ങളും എത്തിച്ചിട്ടുണ്ട്.
പുക സമീപവാസികൾക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. പുക വീടിനുള്ളിലേക്ക് വരാതിരിക്കാൻ ജനാലകളും വാതിലുകളും അടച്ചിടാൻ പോലീസ് നിർദ്ദേശം നൽകി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post

