ഡബ്ലിൻ: ലൗത്തിലെ ദ്രോഗെഡയിൽ കൊക്കെയ്ൻ പിടിച്ചെടുത്ത് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് 70 കാരിയായ സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ലൗത്ത്, കാവൻ, മൊനാഘൻ എന്നിവിടങ്ങളിലെ മയക്കുമരുന്ന് വിൽപ്പനയും വിതരണവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളെക്കുറിച്ച് അന്വേഷണം നടത്തിവരികയാണ് പോലീസ്. ഇതിനിടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മേഖലയിലെ വീട്ടിൽ പരിശോധന നടത്തുകയായിരുന്നു. അപ്പോഴാണ് കൊക്കെയ്ൻ ശേഖരം പിടിച്ചെടുത്തത്. തുടർന്ന് 70 കാരിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
Discussion about this post

