ഡബ്ലിൻ: അയർലന്റിലെ ജയിലുകളിലേക്ക് കഴിഞ്ഞ വർഷം തിരികെയെത്താതിരുന്നത് താത്കാലികമായി മോചനം നേടിയ നൂറിലധികം തടവുകാർ. 130 പേരായിരുന്നു 2024 ൽ ജയിലുകളിൽ എത്താതിരുന്നത് എന്നാണ് റിപ്പോർട്ടുകൾ. 702 പേരെയായിരുന്നു ജയിലുകൾ നിറഞ്ഞതിനെ തുടർന്ന് മോചിപ്പിച്ചത്.
നിയമമന്ത്രി ജിം ഒ ക്ലെലഗനാണ് ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പുറത്തുവിട്ടത്. തിരികെ എത്താത്ത 130 പേരിൽ 126 പേരെക്കുറിച്ച് യാതൊരു വിവരവും പോലീസിന് ലഭിച്ചിട്ടില്ല. ഇവരെ പിടികിട്ടാപ്പുള്ളികളായി പോലീസ് കണക്കാക്കിയിട്ടുണ്ട്.
അതേസമയം അയർലന്റിൽ ജയിലുകൾ നിറയുന്നത് വലിയ തലവേദനയാണ് സൃഷ്ടിച്ചിട്ടുള്ളത്. അടുത്തിടെ നിരവധി തടവുപുള്ളികളെയാണ് സമാന രീതിയിൽ ജയിലിൽ സ്ഥലമില്ലാത്തതിനെ തുടർന്ന് മോചിപ്പിച്ചത്.
Discussion about this post

