ഡബ്ലിൻ: ഒഇസിഡി ( ഓർഗനൈസേഷൻ ഫോർ എക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് ഡെവലപ്മെന്റ്) സെക്രട്ടറി ജനറലിനെയും ഫ്രഞ്ച് ധനമന്ത്രിയെയും കാണാൻ ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. ഇതിനായി അദ്ദേഹം ഫ്രാൻസ് സന്ദർശിക്കും. സെന്റ് പാട്രിക്സ് ദിന പരിപാടികളുടെ ഭാഗമായിട്ടാണ് അദ്ദേഹം ഫ്രാൻസിൽ എത്തുക. യൂറോപ്യൻ യൂണിയൻ പങ്കാളികളുമായുള്ള വ്യാപാര പ്രോത്സാഹനത്തിലും സാമ്പത്തിക ഇടപെടലിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഫ്രാൻസ് സന്ദർശനത്തിന്റെ ലക്ഷ്യം.
ചൊവ്വാഴ്ച രാവിലെ ബ്രസ്സൽസിൽ യൂറോപ്യൻ യൂണിയൻ ധനമന്ത്രിമാരുടെ യോഗം ചേരും. ഇതിന് ശേഷമായിരിക്കും അദ്ദേഹം ഫ്രാൻസിലേക്ക് പോകുക. മിഡിൽ ഈസ്റ്റിലെ സംഘർഷവും അതിന്റെ പ്രത്യാഘാതങ്ങളും കൂടിക്കാഴ്ചയിൽ വിലയിരുത്തും. എണ്ണ വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ചർച്ചചെയ്യും.

