ഡബ്ലിൻ: അയർലൻഡിൽ ഈ വാരം തണുപ്പുള്ള കാലാവസ്ഥ. വരും ദിവസങ്ങളിൽ രാജ്യത്ത് മഴയും മഞ്ഞും ഐസും അനുഭവപ്പെടുമെന്ന് മെറ്റ് ഐറാൻ വ്യക്തമാക്കി. കാറ്റിനും സാധ്യതയുണ്ട്.
ഇന്ന് തണുപ്പുള്ള കാലാവസ്ഥ അയർലൻഡിലേക്ക് നീങ്ങും. പ്രതികൂല കാലാവസ്ഥ അയർലൻഡിലെ വാഹനയാത്രികർക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചേക്കാം. അതിനാൽ വാഹനയാത്രികർ ജാഗ്രത പാലിക്കണം. അന്തരീക്ഷ താപനില പൂജ്യം ഡിഗ്രി സെൽഷ്യസിലേക്ക് താഴുമെന്നും മെറ്റ് ഐറാൻ കൂട്ടിച്ചേർത്തു.
Discussion about this post

