കോർക്ക്: കോർക്കിൽ വഴിയരികിൽ നിന്നും വയോധികന്റെ മൃതദേഹം കണ്ടെത്തി. 70 വയസ്സ് പ്രായം തോന്നിയ്ക്കുന്ന വ്യക്തിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ബാൻഡനിലെ കിൽഡാര മേഖലയിൽ ആയിരുന്നു സംഭവം. ശനിയാഴ്ച വൈകീട്ട് ആറ് മണിയോടെയായിരുന്നു മൃതദേഹം കണ്ടെത്തിയത്. വഴിയരികിൽ വയോധികൻ വീണ് കിടക്കുന്നത് കണ്ട ആളുകൾ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
പോലീസ് എത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ മരണകാരണം വ്യക്തമല്ല. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണം സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കൂവെന്ന് പോലീസ് അറിയിച്ചു. കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലാണ് അദ്ദേഹത്തിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.
Discussion about this post

