ലോയിസ്: ഒരു മില്യൺ യൂറോയുടെ ലോട്ടോ ജാക്ക്പോട്ട് നേടി ലോയിസ് സ്വദേശി. സ്ഥിരീകരിച്ചതിന് പിന്നാലെ നാഷണൽ ലോട്ടറിയാണ് ഇതുമായി ബന്ധപ്പെട്ട വിവരം പുറത്തുവിട്ടത്. ഈ വർഷം ഡെയ്ലി മില്യൺ ഡ്രോയിൽ വിജയിക്കുന്ന അഞ്ചാമത്തെ വ്യക്തിയാണ് ലോയിസ് സ്വദേശി.
വെള്ളിയാഴ്ചത്തെ നറുക്കെടുപ്പിലാണ് ലോയിസ് സ്വദേശിയെ ഭാഗ്യം തേടിയെത്തിയത്. നറുക്കെടുപ്പ് ദിനമായിരുന്നു അദ്ദേഹം ലോട്ടറി വാങ്ങിയത്. 9,20,25,33,37,39, എന്നതാണ് വിജയിച്ച ടിക്കറ്റിന്റെ നമ്പർ. മറ്റ് വിവരങ്ങൾ നാഷണൽ ലോട്ടറി പുറത്തുവിട്ടിട്ടില്ല. ചൊവ്വാഴ്ച ടിക്കറ്റ് വിറ്റ കടയുടെ വിശദാംശങ്ങൾ പുറത്തുവിടുമെന്ന് നാഷണൽ ലോട്ടറി അറിയിച്ചു.
Discussion about this post

