ഡബ്ലിൻ: മാറ്റത്തിന്റെ പാതയിൽ അയർലൻഡിന്റെ നിർമ്മാണ മേഖല. കഴിഞ്ഞ മാസം നിർമ്മാണ മേഖലയിലെ പ്രവർത്തനങ്ങളിൽ റെക്കോർഡ് വർധനവ് രേഖപ്പെടുത്തി. എഐബിയുടെ ഏറ്റവും പുതിയ ചർച്ചേസിംഗ് മാനേജേഴ്സ് സൂചിക പ്രകാരം കഴിഞ്ഞ ഒരു വർഷത്തിനിടെ ആദ്യമായിട്ടാണ് മേഖലയുടെ നിലവാരം ഇത്രയും അധികം ഉയരുന്നത്.
കഴിഞ്ഞ വർഷം മെയ് വരെ നിർമ്മാണ മേഖല മന്ദഗതിയിൽ ആയിരുന്നു. എന്നാൽ ഇതിന് ശേഷം നേരിയതോതിൽ മാറ്റം ഉണ്ടായതായി സർവ്വേ വ്യക്തമാക്കുന്നു. മേഖലയിലെ ഡിമാൻഡ് വർധിച്ചതാണ് പ്രവർത്തനങ്ങൾ വർധിക്കാൻ കാരണമായ ഘടകമെന്നും എഐബി കൂട്ടിച്ചേർത്തു.
Discussion about this post

