ബെൽഫാസ്റ്റ്: വടക്കൻ അയർലന്റിൽ രണ്ടിടങ്ങളിൽ തീപിടിത്തം. അമാർഗ്, ഡെറി എന്നിവിടങ്ങളിലാണ് തീപിടിത്തം റിപ്പോർട്ട് ചെയ്തത്. ഇരുസംഭവങ്ങളിലും പോലീസ് അന്വേഷണം ആരംഭിച്ചു.
അമാർഗിൽ ഇന്ന് പുലർച്ചെയായിരുന്നു വീടിന് തീപിടിച്ചത്. ലുർഗാനിലെ വിൻഡ്സർ അവന്യൂവിലെ വീട്ടിലായിരുന്നു സംഭവം. ഉടനെ ഫയർഫോഴ്സ് എത്തി തീ അണയ്ക്കുകയായിരുന്നു. സംഭവത്തിൽ ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തിന്റെ പശ്ചാത്തലത്തിൽ സമീപവാസികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.
ഇന്ന് പുലർച്ചെയായിരുന്നു ഡെറിയിലും സമാന സംഭവം ഉണ്ടായത്. ക്ലോൺ എലാഗിലെ ഫ്ളാറ്റിൽ ആയിരുന്നു തീപിടിത്തം ഉണ്ടായത്. സംഭവസമയം ആരും ഫ്ളാറ്റിൽ ഇല്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
Discussion about this post

