ഡബ്ലിൻ: അയർലന്റിലെ നാഷണൽ ചിൽഡ്രൻസ് ആശുപത്രിയുടെ ഉദ്ഘാടനത്തിൽ വീണ്ടും അനിശ്ചിതത്വം. കെട്ടിടത്തിന്റെ പ്രവർത്തനത്തിന് ചിൽഡ്രൻസ് ഹെൽത്ത് അയർലന്റ് (എസിഎച്ച്ഐ) ഇതുവരെ അനുമതി നൽകാത്തതാണ് ഉദ്ഘാടനം നീണ്ടുപോകാൻ കാരണം. ഈ മാസം 1 മുതൽ കുട്ടികളുടെ ആശുപത്രി പ്രവർത്തനം ആരംഭിക്കുമെന്ന് ആയിരുന്നു നേരത്തെ പുറത്തുവന്നിരുന്ന വിവരം.
2.24 ബില്യൺ യൂറോ ചിലവിട്ടാണ് കുട്ടികൾക്ക് വേണ്ടിമാത്രമായുള്ള ആശുപത്രി നിർമ്മിച്ചത്. ഇപ്പോഴും ആശുപത്രിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. സെപ്തംബറോട്കൂടി ഇത് പൂർത്തിയാക്കാനുള്ള നീക്കത്തിലാണ് അധികൃതർ. പ്രധാന ബ്ലോക്കുകളുടെയും മറ്റും പണി പൂർത്തിയായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ആശുപത്രി തുറന്ന്കൊടുക്കാൻ തീരുമാനിച്ചത്.
Discussion about this post

