കോർക്ക്: കോർക്കിൽ യുവതിയ്ക്ക് നേരെ നായയുടെ ആക്രമണം. പരിക്കേറ്റ 30 കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ചയായിരുന്നു സംഭവം. കോർക്കിലെ ബാലിവോളനിലെ റെസിഡൻഷ്യൽ മേഖലയിൽ വച്ചായിരുന്നു ആക്രമണം.
പരിക്കേറ്റ യുവതി കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. യുവതിയുടെ ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. യുവതിയെ ആക്രമിച്ച നായയെ ദയവാധത്തിന് വിധേയമാക്കി.
Discussion about this post

