ഡബ്ലിൻ: അയർലന്റിൽ അവശ്യസാധനങ്ങളുടെ വിലക്കയറ്റം പാർലമെന്റിൽ സർക്കാരും പ്രതിപക്ഷവും തമ്മിലുള്ള വാക്പോരിന് കാരണമായി. ഡെയിലിൽ സിൻ ഫെയ്ൻ നേതാവാണ് വിഷയം ഉന്നയിച്ചത്. പ്രതിപക്ഷം വിമർശിച്ചതും ഇതിനെതിരായ സർക്കാർ പ്രതിരോധവും വലിയ വാക്ക്തർക്കത്തിന് കാരണമാകുകയായിരുന്നു.
രാജ്യത്ത് പാലിന് പെട്രോളിനെക്കാൾ വിലയാണെന്ന് ആയിരുന്നു മേരി ലൂ വിമർശിച്ചത്. രാജ്യത്തെ വിലക്കയറ്റം എത്രത്തോളം രൂക്ഷമാണെന്നതിന്റെ ഉദാഹരണമാണ് ഇതെന്നും അവർ ചൂണ്ടിക്കാട്ടി. അടുത്ത ബജറ്റിൽ ജനങ്ങളെ സഹായിക്കുന്നതിനായി ഒറ്റത്തവണ ധനസഹായം നൽകണമെന്ന ആവശ്യവും പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നും ഉയർന്നു. എന്നാൽ അത്യാവശ്യക്കാർക്ക് സഹായം നൽകുന്നതിനാണ് മുൻഗണന നൽകുന്നതെന്ന് സർക്കാർ വ്യക്തമാക്കുകയായിരുന്നു.

