ഡബ്ലിൻ: താലയിൽ ഇന്ത്യക്കാരന് നേരെയുണ്ടായത് വംശീയ ആക്രമണമെന്ന് സ്ഥിരീകരണം. അന്വേഷണത്തിനൊടുവിൽ പോലീസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സംഭവത്തിൽ ഊർജ്ജിത അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
ഇന്ത്യക്കാരന് നേരെയുണ്ടായ ആക്രമണം വംശീയ ആക്രമണമാണ്. എന്നാൽ ഇത് സംബന്ധിച്ച് തെറ്റായ വിവരങ്ങളും ഊഹാപോഹങ്ങളുമാണ് പ്രചരിക്കുന്നത്. ഇരയുമായി പോലീസ് ബന്ധപ്പെട്ടിരുന്നു. അദ്ദേഹത്തിൽ നിന്നും മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ ശനിയാഴ്ച ആയിരുന്നു താലയിൽ യുവാവ് ആക്രമിക്കപ്പെട്ടത്. കൗമാരക്കാരുടെ സംഘം അദ്ദേഹം അർദ്ധനഗ്നനാക്കി മർദ്ദിക്കുകയായിരുന്നു.
Discussion about this post

