ഡബ്ലിൻ: പലിശനിരക്കിൽ മാറ്റം വരുത്താതെ യൂറോപ്യൻ സെൻട്രൽ ബാങ്ക്. പലിശനിരക്ക് 2 ശതമാനത്തിൽ സ്ഥിരമായി നിലനിർത്തി. എട്ട് തവണ പലിശനിരക്കുകൾ വെട്ടിക്കുറച്ചിതിന് പിന്നാലെയാണ് പലിശനിരക്ക് നിലനിർത്താൻ ബാങ്ക് തീരുമാനിച്ചത്.
കഴിഞ്ഞ വർഷം ജൂൺ മുതലാണ് ബാങ്ക് തുടർച്ചയായി പലിശനിരക്ക് വെട്ടിക്കുറച്ചത്. കൊറോണയ്ക്ക് പിന്നാലെയുണ്ടായ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. എന്നാൽ ട്രംപിന്റെ താരിഫ് വർദ്ധനവ് ബാങ്കിന് വെല്ലുവിളിയായി. ഇതേ തുടർന്നാണ് പലിശനിരക്ക് നിലനിർത്തിയത്. കൂടുതൽ മാറ്റങ്ങൾ വരുത്തേണ്ട ആവശ്യമില്ലെന്നായിരുന്നു ധനനയരൂപീകരണ വിദഗ്ധരുടെ അഭിപ്രായം.
Discussion about this post

