ഡബ്ലിൻ: വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കാൻ തീരുമാനിച്ച് എനർജി കമ്പനിയായ ഫ്ളോഗാസ്. വൈദ്യുതി നിരക്ക് ഏഴ് ശതമാനം വർദ്ധിപ്പിക്കാനാണ് തീരുമാനം. ഓഗസ്റ്റ് മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരും.
മൂന്ന് വർഷത്തിന് ശേഷമാണ് കമ്പനി നിരക്ക് വർദ്ധനവ് പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ വർഷം നിരക്ക് 15 ശതമാനം കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഈ വർഷം നിരക്ക് വർദ്ധിപ്പിക്കുന്നത്. നിരക്ക് വർദ്ധന പ്രാബല്യത്തിൽ വരുന്നതോട് കൂടി വൈദ്യുതി ബില്ലിൽ പ്രതിമാസത്തിൽ 10.51 യൂറോയുടെ മാറ്റം ഉണ്ടാകും.
അതേസമയം ഗാർഹിക പ്രകൃതിവാതക ഉപഭോക്താക്കളെ ബാധിക്കില്ലെന്ന് കമ്പനി അറിയിച്ചു. നിശ്ചിത നിരക്കുള്ള റെസിഡൻഷ്യൽ ഉപഭോക്താക്കളെയും ഈ വർദ്ധനവ് ബാധിക്കില്ല.
Discussion about this post

