ക്ലെയർ: ഫെർമനാഗ് വെടിവയ്പ്പിൽ നടുക്കം രേഖപ്പെടുത്തി വിരമിച്ച സ്കൂൾ പ്രിൻസിപ്പാൾ. ബെയർഫീൽഡ് നാഷണൽ സ്കൂളിലെ വിമരിച്ച പ്രിൻസിപ്പാൾ ജോൺ ബൺസ് ആണ് പ്രതികരണവുമായി എത്തിയത്. ഫെർമനാഗിലെ വെടിവയ്പ്പ് ഹൃദയം തകർത്തുവെന്ന് അദ്ദേഹം പറഞ്ഞു.
മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ വെടിവയ്പ്പ് ഹൃദയഭേദകമാണ്. എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത് എന്ന് ആർക്കും അറിയില്ല. എന്തിരുന്നാലും ദുരന്തം അവിശ്വസനീയവും ഞെട്ടിക്കുന്നതുമാണ്.
അടുത്തിടെ വനേസയെയും കുടുംബത്തെയും കണ്ടിരുന്നു. എനിക്ക് അവളുടെ രക്ഷിതാക്കളെ നന്നായി അറിയാം. അടുത്തിടെയാണ് അവളുടെ രക്ഷിതാക്കളായ മേരിയും ജോയും മരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post

