ഡബ്ലിൻ: ഐറിഷ് വിസ്കി ബ്രാൻഡുകൾ വാങ്ങാൻ സ്പിരിറ്റ് കമ്പനിയായ കോബ്ലെസ്റ്റോൺ ബ്രാൻഡ്സ്. ഇതുമായി ബന്ധപ്പെട്ട് ഐറിഷ് ഡിസ്റ്റലറീസുമായുള്ള കരാർ പ്രഖ്യാപിച്ചു. നാപ്പോഗ് കാസിൽ, ക്ലോണ്ടാർഫ് എന്നീ വിസ്കി ബ്രാന്റുകളാണ് കാബ്ലെസ്റ്റോൺ ബ്രാൻഡ്സ് വാങ്ങുന്നത്.
കാബ്ലെസ്റ്റോൺ ബ്രാൻഡ്സ് ആണ് കരാറ് സംബന്ധിച്ച വിശദാംശങ്ങൾ പുറത്തറിയിച്ചത്. രണ്ട് ബ്രാൻഡുകളുടെയും ഉയർച്ചയ്ക്കായി വൻ തുകയുടെ ദീർഘകാല നിക്ഷേപം നടത്തുമെന്ന് കാബ്ലെസ്റ്റോൺ ബ്രാൻഡ്സ് സിഇഒ ബ്രയാൻ ഫാഗൻ പറഞ്ഞു. ഐറിഷ് വിസ്കിയെ വിശ്വസിക്കുന്നു. നിലവിൽ വ്യാവസായികപരമായി നിരവധി വെല്ലുവിളികൾ ഉണ്ട്. എങ്കിലും ബ്രാൻഡുകളിൽ നിക്ഷേപിക്കേണ്ട സമയമാണ് ഇത്. നാപ്പോഗ് കാസിലിനും ക്ലോണ്ടാർഫിനും ശക്തമായ അടിത്തറയുണ്ട്. അതുകൊണ്ട് തന്നെ ഇരു ബ്രാൻഡുകളെയും വളർത്താനുള്ള വലിയ അവസരം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

