ഡൊണഗൽ: കൗണ്ടി ഡൊണഗലിലെ ഫനൈഡ് പെനിൻസുലയിലെ അവസാന പോസ്റ്റ് ഓഫീസും അടച്ച് പൂട്ടൽ ഭീഷണിയിൽ. പോസ്റ്റ് ഓഫീസ് മുന്നോട്ട് കൊണ്ടുപോകുന്നതിന് നടത്തിപ്പുകാർക്ക് ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നാണ് വിവരം. അങ്ങിനെയെങ്കിൽ പ്രദേശവാസികൾക്ക് തപാൽ സേവനങ്ങൾക്കായി 15 കിലോമീറ്റർ അകലെയുളള കെറിക്കീലിലേക്കോ കാരൈഗ് എയർട്ടിലേക്കോ പോകേണ്ടിവരും.
ഒക്ടോബറോടെ അടച്ച് പൂട്ടൽ ഉണ്ടാകുമെന്നാണ് സൂചന. 1872 മുതൽ മക്എൽവെയ്ൻ കുടുംബമാണ് പോസ്റ്റ് ഓഫീസ് നടത്തിവരുന്നത്. നിലവിൽ വെൻഡിയും റോണൻ മക്വെല്ലുമാണ് പോസ്റ്റ് ഓഫീസിന്റെ ഉടമകൾ. നിലവിലെ സാഹചര്യത്തിൽ പോസ്റ്റ് ഓഫീസുമായി മുന്നോട്ട് പോകാൻ കഴിയില്ലെന്നാണ് ഇവർ പറയുന്നത്. അടുത്തിടെ പോസ്റ്റ് ഓഫീസിന് തൊട്ടതായി പലചരക്ക് കട ഇവർ ആരംഭിച്ചിരുന്നു.
Discussion about this post

