ഡബ്ലിൻ: അയർലന്റിൽ ഈ വാരാന്ത്യത്തിലും അസ്ഥിര കാലാവസ്ഥ. തിങ്കളാഴ്ചവരെ രാജ്യത്ത് മഴയും വെയിലും കലർന്ന കാലാവസ്ഥയായിരിക്കും അനുഭവപ്പെടുകയെന്ന് മെറ്റ് ഐറാൻ അറിയിച്ചു. അതേസമയം പകൽ സമയങ്ങളിൽ അന്തരീക്ഷ താപനിലയിൽ വലിയ വർദ്ധനവ് ഉണ്ടാകും.
നേരിയ ചാറ്റൽ മഴ മാത്രമാണ് രാജ്യത്ത് ലഭിക്കുക. അതിരാവിലെയോ, രാത്രിയോ ആകാം മഴ ലഭിക്കുക. ഈ ദിവസങ്ങളിൽ രാവിലെ നേരങ്ങളിൽ മഞ്ഞുമൂടിയ തണുപ്പുള്ള കാലാവസ്ഥയാകും അനുഭവപ്പെടുക. എന്നാൽ പിന്നീടുള്ള മണിക്കൂറുകളിൽ ചൂട് അനുഭവപ്പെടും. താപനില 21 ഡിഗ്രിവരെ ഉയരാൻ സാദ്ധ്യതയുണ്ട്.
ഇന്ന് 17 മുതൽ 22 ഡിഗ്രി സെൽഷ്യസ് വരെയാണ് രാജ്യത്ത് താപനില രേഖപ്പെടുത്തുക. അയർലന്റിന് മുകളിലായി ഉയർന്ന മർദ്ദം രൂപപ്പെടാൻ സാദ്ധ്യതയുണ്ടെന്നും മെറ്റ് ഐറാൻ പ്രവചിക്കുന്നുണ്ട്.

