ഡബ്ലിൻ: മാരക ലഹരിവസ്തുവായ എച്ച്എച്ച്സി നിരോധിക്കാൻ അയർലന്റ് സർക്കാർ. എച്ച്എച്ച്സിയെ നിയമവിരുദ്ധമായ ലഹരിയുടെ പട്ടികയിൽ ഉൾപ്പെടുത്തി. ഇനി മുതൽ എച്ച്എച്ച്സിയുടെ കയറ്റുമതി, ഇറക്കുമതി, നിർമ്മാണം, കൈവശംവയ്ക്കൽ, വിൽപ്പന എന്നിവ നിയമവിരുദ്ധമാകും.
കഞ്ചാവ് പോലെ അയർലന്റിൽ വ്യാപകമായി ഉപയോഗിക്കുന്ന ലഹരിവസ്തുവാണ് എച്ച്എച്ച്സി. ദീർഘമായ ഇതിന്റെ ഉപയോഗം ഗുരുതര മാനസിക പ്രശ്നങ്ങൾക്ക് കാരണമാകും. പ്രതിവർഷം എച്ച്എച്ച്സി ഉപയോഗിച്ച് മാനസിക ബുദ്ധിമുട്ട് നേരിട്ട് ചികിത്സ തേടുന്നവരുടെ എണ്ണം വർദ്ധിച്ചുവരികയാണെന്ന് അടുത്തിടെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതോടെയാണ് എച്ച്എച്ച്സി നിരോധിക്കാൻ സർക്കാർ തീരുമാനിച്ചത്.
Discussion about this post

