ബെൽഫാസ്റ്റ്: കടയിൽ നിന്നും തേൻ മോഷ്ടിച്ച സംഭവത്തിൽ പ്രതിയായ 46 കാരിയ്ക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. അന്നസ്ലീ സ്ട്രീറ്റിൽ താമസിക്കുന്ന ആൻ മക്ക്ലോറിയ്ക്കാണ് കോടതി ആറ് മാസത്തെ തടവ് ശിക്ഷ വിധിച്ചത്. നിരവധി മോഷണക്കുറ്റങ്ങൾക്ക് ഇവർക്ക്മേലുണ്ട്.
500 യൂറോ വിലവരുന്ന തേനാണ് ഇവർ കടയിൽ നിന്നും മോഷ്ടിച്ചത്. രണ്ട് തവണയായിട്ടായിരുന്നു ഇവർ മോഷണം മോഷണം നടത്തിയത്. കഴിഞ്ഞ മാസം 25 ന് ഇവർ കടയിൽ നിന്നും 269 യൂറോ വിലവരുന്ന തേനും ജൂലൈ 14 ന് 300 യൂറോ വിലവരുന്ന തേനുമായിരുന്നു ഇവർ മോഷ്ടിച്ചത്.
തേൻ മോഷ്ടിച്ച അതേദിവസങ്ങളിൽ ഇവർ ആഭരണങ്ങളും, വസ്ത്രങ്ങളും മറ്റ് കടകളിൽ നിന്നും മോഷ്ടിച്ചിരുന്നു. 56 ഓളം മോഷണക്കേസുകളിൽ പ്രതിയാണ് മക്ക്ലോറി.
Discussion about this post

