ബെൽഫാസ്റ്റ്: ബെൽഫാസ്റ്റ് സിറ്റി സെന്ററിലെ കാൽനട യാത്രികർക്കായുള്ള പാത അടച്ചിടും. വിക്ടോറിയ സ്ക്വയർ അപ്പാർട്ട്മെന്റിന്റെ സുരക്ഷാ പ്രശ്നങ്ങളെ തുടർന്നാണ് മോണ്ട്ഗോമറി സ്ട്രീറ്റ് അടച്ചിടുന്നത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സ്ട്രീറ്റ് അടഞ്ഞുകിടക്കുമെന്ന് അധികൃതർ അറിയിച്ചു.
ഈ മാസം 25 നാണ് സുരക്ഷാ ആശങ്കകളെ തുടർന്ന് മോണ്ട്ഗോമറി സ്ട്രീറ്റ് അടച്ച് പൂട്ടിയത്. അടുത്തിടെ ബെൽഫാസ്റ്റ് സിറ്റി കൗൺസിൽ ഉദ്യോഗസ്ഥർ അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സ്ട്രീറ്റ് അടച്ചത്.
2008 ലാണ് വിക്ടോറിയ സ്ക്വയർ അപ്പാർട്ട്മെന്റ് നിർമ്മിച്ചത്. പിന്നീട് 2019 ൽ കെട്ടിടത്തിന്റെ തൂണിന്റെ ബലക്ഷയം സംബന്ധിച്ച ആശങ്ക ഉയർന്നു. ഇതേ തുടർന്ന് ഇവിടെയുള്ളവരെ മാറ്റി പാർപ്പിക്കുകയായിരുന്നു.

