ലിമെറിക്ക്: കോർക്കിൽ നിന്നും ലിമെറിക്കിലേക്കുളള പാത അടച്ചു. വാഹനാപകടത്തിന് പിന്നാലെയാണ് പ്രധാന റോഡിന്റെ ഒരു ഭാഗം അടച്ചിട്ടത്. അപകടത്തിൽ പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എൻ20ൽ ക്രൂമിനും പാട്രിക്സ്വെൽ – ഗാർഡയ്ക്കും ഇടയിലുള്ള ബാലിഫൂക്കൂണിൽ വെച്ചാണ് അപകടം നടന്നത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. മോട്ടോർസൈക്കിൾ യാത്രികനാണ് അപകടത്തിൽപ്പെട്ടത്. ഇയാളെ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ പ്രവേശിപ്പിച്ചു. റോഡ് അടച്ചതിനാൽ റോഡിൽ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Discussion about this post

